മൂവാറ്റുപുഴ: റോഡിനു കുറുകെയുള്ള വൈദ്യുതലൈനുകൾ കണ്ടെയ്നർ ലോറി തകർത്തു.ആരക്കുഴ ജംഗ്ഷനിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.ആരക്കുഴ ഭാഗത്തു നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറി റോഡിനു കുറുകെ പോയിരുന്ന ഇലക്ട്രിക് ലൈനുകളിലും സർവീസ് വയറുകളിലും ഉടക്കി പൊട്ടിവീണു. നൂറു മീറ്ററോളം ദൂരത്തിൽ നിരവധി ലൈനുകൾ പൊട്ടിവീണു. ഇതിനിടെ കമ്പി റോഡിൽ വീണ് തീ പാറുകയും ചെയ്തു. ബൈക്ക് യാത്രക്കാരന്റെ ദേഹത്തേക്കും ലൈൻ പൊട്ടി വീണെങ്കിലും വൈദ്യുതിപ്രവാഹം നിലച്ചതിനാൽ ദുരന്തമൊഴിവായി. സംഭവംകണ്ടുനിന്നവർ ഒച്ചവച്ചെങ്കിലും ഡ്രൈവർ ശ്രദ്ധിച്ചില്ല. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. പൊലീസ് ലോറി കസ്റ്റഡിയിലെടുത്തു .