മരട് : നഗരസഭയിലെ പ്രൈംമിനിസ്റ്റർ ആവാസ് യോജന ലൈഫ് പദ്ധതി പ്രകാരം പണി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ഭവന നിർമ്മാണ ഗുണഭോക്താക്കൾക്ക് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകുന്ന ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ സുനീലസിബി നിർവഹിച്ചു. വൈസ്ചെയർമാൻ ബോബൻ നെടുംപറമ്പിൽ അദ്ധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ കെ.എ. ദേവസി, പി.ജെ. ജോൺസൺ, ദിഷ പ്രതാപൻ, സുജാത ശിശുപാലൻ, ജബ്ബാർ പാപ്പന, സ്വമിന സുജിത്, ആർ.കെ. സുരേഷ്ബാബു, അജിതകുമാരി, സെക്രട്ടറി പി.കെ. സുഭാഷ്, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഭാരവാഹികളായ ഡോ.ജോർജ് സ്ലീബ, ബെന്റലി താടിക്കാരൻ, ദീപക് ജി എന്നിവർ പ്രസംഗിച്ചു.