eldos-mla

കൈതൊഴിൽ പരിശീലനത്തിന്റെ ഭാഗമായി തണ്ടേക്കാട് ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികൾ നിർമിച്ച പട്രോൾസ് ഡിഷ് വാഷ് സ്‌കൂൾ മാനേജർ എം.എം. അബ്ദുൽ ലത്തീഫിന് നൽകി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു.

പെരുമ്പാവൂർ: തണ്ടേക്കാട് പ്ലസ് ടുവിൽ 'ബോബ് എ ജോബ്' എന്ന കർമ്മപദ്ധതിക്ക് തുടക്കമായി. കൈത്തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി രസതന്ത്ര അദ്ധ്യാപകനും സ്‌കൗട്ട് മാസ്റ്ററുമായ ഷാനവാസിന്റെ നേതൃത്വത്തിൽ ലിക്വിഡ് ഡിഷ് വാഷ് നിർമിച്ചു.

പട്രോൾസ് ഡിഷ് വാഷ് തണ്ടേക്കാട് സ്‌കൂൾ മാനേജർ എം.എം. അബ്ദുൽ ലത്തീഫിന് നൽകി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കേരള സ്‌കൗട്ട് ആന്റ് ഗൈഡൻസ് സംസ്ഥാന ജില്ലാ ഓർഗനൈസിംഗ് കമ്മി​ഷണർമാരായ സുധീഷ് കുമാർ, ബേബി ജോർജ്, വെങ്ങോല വാർഡംഗം പി.എ. മുഖ്താർ, പി.ടി.എ പ്രസിഡന്റ് സി.എ. നിസാർ, പ്രിൻസിപ്പൽ നിസാമോൾ, എച്ച്.എം. വി.പി. അബൂബക്കർ, കെ.ഇ. ഷാനവാസ്, മുഹമ്മദ് റാഫി, ബിൽജോ കെ. വർഗീസ്, സ്‌കൗട്ട് ഗ്രൂപ്പ് ലീഡർ അസ്ഹർ മുഹമ്മദ് എന്നിവർ സംസാരിച്ചു.