streetlight,
അരൂർ-മാടവന ദേശീയപാതയിലെ മീഡിയനിൽ കുമ്പളം പഞ്ചായത്ത് സ്ഥാപിച്ച വഴിവിളക്കുകളുടെ സ്വിച്ച് ഒൺകർമ്മം പഞ്ചായത്ത് പ്രസിഡന്റ് ഷേർളിജോർജ് നിർവഹിക്കുന്നു

പനങ്ങാട്: പതിറ്റാണ്ടുകളായി വെളിച്ചമില്ലാതെ കിടന്നിരുന്ന അരൂർ പഞ്ചായത്ത് മുതൽ കുമ്പളം പഞ്ചായത്തിലെ മാടവനവരെയുള്ള ദേശീയപാതയിലെ മീഡിയനിൽ കുമ്പളം പഞ്ചായത്ത് തെരുവുവിളക്കുകൾ സ്ഥാപിച്ചു.

അരൂർ - വൈറ്റില ദേശീയപാതയിൽ മരട് മുതൽ വൈറ്റിലവരെ മാത്രമേ ഇതുവരെ വഴിവിളക്കുകൾ ഉണ്ടായിരുന്നുള്ളു. 5കിലോമീറ്ററോളം ദൂരംവരുന്ന അരൂർ - മാടവനപ്രദേശം രാത്രികാലങ്ങളിൽ ഇരുട്ടിലായിരുന്നു. ഇതുകാരണം ഇവിടെ അപകടങ്ങളും പതിവായിരുന്നു. പ്രദേശവാസികളും യാത്രക്കാരും നിരന്തരമായി ആവശ്യപ്പെട്ടിട്ടും ദേശീയപാത അതോറിട്ടി വഴിവിളക്കുകൾ സ്ഥാപിക്കുവാൻ നടപടി സ്വീകരിച്ചിരുന്നില്ല. ഒടുവിൽ പഞ്ചായത്ത് ഫണ്ടിൽനിന്ന് 12ലക്ഷം രൂപയും ബാക്കിതുക സ്‌പോൺസർമാരെ കണ്ടെത്തി സ്വരൂപിച്ചും പഞ്ചായത്തിന്റെ ചിരകാല സ്വപ്നം നടപ്പാക്കുകയായിരുന്നെന്ന് പഞ്ചായത്ത്പ്രസിഡന്റ് ഷേർളിജോർജ് പറഞ്ഞു. സ്വിച്ച് ഒൺ കർമ്മം പ്രസിഡന്റ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കാടൻ അദ്ധ്യക്ഷതവഹിച്ചു. മെമ്പർമാരായ ടി.ആർ. രാഹുൽ, മിനി പ്രകാശൻ, റസീന സലാം, പി.എസ്. ഹരിദാസ്, രേണുക ബാബു, കെ.ആർ. പ്രസാദ്, ഷീജ പ്രസാദ്‌, സെക്രട്ടറിഡാർലി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.