mvpa75
തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി ആചരണങ്ങളുടെ ഭാഗമായി മഹാനവമി ദിനത്തിൽ വിദ്യാർത്ഥികൾ സരസ്വതീപൂജയും സമൂഹാർച്ചനയും നടത്തുന്നു.

മൂവാറ്റുപുഴ: തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി ആചരണങ്ങളുടെ ഭാഗമായി മഹാനവമി ദിനത്തിൽ വിദ്യാർത്ഥികൾ സരസ്വതീപൂജയും സമൂഹാർച്ചനയും നടത്തി. സനാതനജീവന വിദ്യാലയം ഡയറക്ടർ നാരായണ ശർമ്മ ആചാര്യനായി. നവരാത്രി ആരംഭം മുതൽ വ്രതാനുഷ്ഠാനത്തോടെ നടന്ന സരസ്വതീവന്ദനത്തിലും ബ്രഹ്മീഘൃതസേവയിലും ചിട്ടയോടെ പങ്കെടുത്ത നൂറോളം വിദ്യാർത്ഥികളാണ് സരസ്വതിപൂജയിൽ പങ്കെടുത്തത്. വിദ്യാരംഭത്തോടെ നവരാത്രി ആചരണ പരിപാടികൾ സമാപിച്ചു.