പനങ്ങാട്: കുമ്പളം പഞ്ചായത്ത് പരിധിയിലുള്ള ഫ്ളക്സ് ബോർഡുകളും ഹോർഡിംഗുകളും നീക്കിത്തുടങ്ങി. മാടവന ജംഗ്ഷനിലുള്ള ഫ്ളക്സ്ബോർഡുകളും പരസ്യങ്ങളും പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോർജ്, ഹെഡ്ക്ളാർക്ക് അതീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ നീക്കി. കുമ്പളം പ്രദേശത്തെ അനധികൃത ബോർഡുകളെല്ലാം നീക്കിയെന്നും പനങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലേത് ഇന്ന് പൂർത്തിയാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.