കൊച്ചി: ഡബ്ളിയു.സി.സിക്കെതിരെ വാർത്താസമ്മേളനത്തിൽ രൂക്ഷമായി പ്രതികരിച്ച് അമ്മ ഭാരവാഹികൾ. ഡബ്ളിയു.സി.സി തെറ്റല്ല ചെയ്യുന്നത്.പക്ഷേ ചില നടിമാർ അമ്മയുടെ പേര് ചീത്തയാക്കുന്നതായി പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു.
അമ്മയിലെ വില്ലനാരാണെന്ന് ഡബ്ളിയു.സി.സി വ്യക്തമാക്കണം. അമ്മയെയും തന്നെയും അപമാനിക്കാനുള്ള ശ്രമമുണ്ട്. നടിമാരെ നടിമാർ എന്ന് തന്നെ വിളിക്കുന്നതിൽ തെറ്റൊന്നും കാണുന്നില്ല. ആഗസ്റ്റിലെ ചർച്ചയ്ക്ക് ശേഷം തീരുമാനം എടുക്കാൻ ഒരിടവേള വേണമെന്ന് നടിമാരോട് ആവശ്യപ്പെട്ടിരുന്നു. അത് കേൾക്കാതെയാണ് അവർ വാർത്താസമ്മേളനം നടത്തിയത്. നടിമാർ മുന്നോട്ടുവന്നാൽ ചർച്ചയാകാമെന്നും മോഹൻലാൽ പറഞ്ഞു.
ഡബ്ളിയു.സി.സിക്ക് ഗൂഢ അജൻഡയുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു. ആക്രമിക്കപ്പെട്ട നടിയുമായി അവർ ഇപ്പോൾ സംസാരിക്കുന്നുണ്ടോ എന്നു പോലും സംശയമാണ്.
സിദ്ദിഖ്, സെക്രട്ടറി
അമ്മയെ നാലാക്കിയത് (എ.എം.എം.എ) ഡബ്ളിയു.സി.സിയാണ്. സംഘടനയുടെ ചോര ഊറ്റിക്കുടിച്ച് വളരാനാണ് ഇവരുടെ ശ്രമം.
ബാബുരാജ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം