lions
ലയൺസ് ക്ലബ് ഇന്റർ നാഷണൽ ഡിസ്ട്രിക്ട് 318 ഇ സംഘടിപ്പിച്ച 'ലൈഫ് 2018' ത്രിദിന ശില്പശാല ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കുട്ടികൾ കൂടുതൽ പഠിച്ച് വളരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഇ യുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കായി സംഘടിപ്പിച്ച 'ലൈഫ് 2018' ത്രിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലയൺസ് ഗവർണർ എ.വി. വാമനകുമാർ അദ്ധ്യക്ഷത വഹിച്ചു. മാഗി ജോസ്, രാജേഷ് കോളരിക്കൽ, സി.ജി. ശ്രീകുമാർ, സന്തോഷ് ജോൺ കാച്ചപ്പിള്ളി, സ്റ്റാൻലി കുഞ്ഞിപ്പാലു, പ്രൊഫ.സാംസൺ തോമസ്, ആനി മനോജ് എന്നിവർ സംസാരിച്ചു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലത്തിലുള്ള 125 വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. മൂന്ന് ദിവസമായി നടക്കുന്ന ശിൽപ്പശാലയിൽ സി. ഹരീഷ്‌കുമാർ, പ്രൊഫ. സാംസൺ തോമസ്, എ.വി. വാമനകുമാർ, ഡോ. തോമസ് ജോർജ്, ജി.എസ്. ശ്രീകിരൺ, ലിജുമോൾ തോമസ്, കെ.എം. രാഘവൻ, സുരേഷ് ജോസഫ് എന്നിവർ ക്ലാസ് നയിക്കും.