mvpa78
തൃക്കളത്തൂർ ശ്രീനാരായണ ഗുരുദേവ ക്ഷേത്രം നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ദീപ പ്രഭയിൽ

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 1207-ാം നമ്പർ തൃക്കളത്തൂർ ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള പുസ്തകപൂജയും വിദ്യാരംഭവും സമാപിച്ചു. പൂജവയ്പിനെ തുടർന്ന് വിശേഷാൽ പൂജ, ആയുധപൂജ, വിദ്യാമന്ത്ര പുഷ്പാഞ്ജലി , ദീപാരാധന എന്നിവയ്ക്കുശേഷം വിദ്യാരംഭ ദിനമായ ഇന്നലെ നടതുറപ്പിനുശേഷം ഗുരുപൂജയും വിദ്യാമന്ത്രാർച്ചനയും നടത്തി. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ശിവൻ, സെക്രട്ടറി അപ്പു ആലുങ്കൽ, സലിം പുത്തൻപുരയിൽ ,രാജൻ ആലുങ്കൽ എന്നിവർ നേതൃത്വം വഹിച്ചു.