joy-mathew
Joy Mathew

കൊച്ചി: വാർത്താസമ്മേളനത്തിൽ അമ്മ ഭാരവാഹികൾ പറഞ്ഞ പല കാര്യങ്ങളോടും എതിർപ്പ് പ്രകടിപ്പിച്ച് നടൻ ജോയ് മാത്യു രംഗത്ത്.

പൊതുയോഗം വിളിക്കാൻ പേടിയായതു കൊണ്ടാണ് പ്രശ്നങ്ങൾ തീർന്നെന്ന് പറയുന്നതെന്ന് ജോയ് മാത്യു കേരളകൗമുദിയോട് പറഞ്ഞു. ബൈലാ ഭേദഗതി നിർദ്ദേശങ്ങൾ നൽകാൻ അംഗങ്ങളോട് ആവശ്യപ്പെട്ടെന്നത് തെറ്റാണ്. ഇതിനായി പൊതുയോഗം വിളിക്കണമെന്നും രഹസ്യ വോട്ടെടുപ്പ് വേണമെന്നുമായിരുന്നു തന്റെ ആവശ്യം. അതിന്റെ കമ്മിറ്റിയിൽ തന്നെ ഉൾപ്പെടുത്തണമെന്ന ആവശ്യവും സമ്മതിച്ചതാണ്.

കമ്മിറ്റിയിലുള്ള താൻ അറിയാതെ ആരാണ് കത്ത് അയച്ചത്? അമ്മയിൽ വനിതാ അംഗങ്ങളുടെ കമ്മിറ്റി ഉള്ളതായിട്ട് അറിയില്ല. അലൻസിയറിനെതിരെ എന്ത് നടപടിയാണ് എടുത്തതെന്നും അദ്ദേഹം ചോദിച്ചു.