കൂത്താട്ടുകുളം : എം. സി റോഡിൽ വൈക്കം കവലയിലെ ട്രാഫിക് സിഗ്‌നലിൽ അപകടം തുടർക്കഥയാകുന്നു. വൈക്കം കവലയിൽ സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന കാറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. കൂത്താട്ടുകുളം ഭാഗത്തുനിന്നുവന്ന ബസ് നിയന്ത്രണം വിട്ട് റോഡിലെ മീഡിയനിൽ കയറി ട്രാഫിക് സിഗ്‌നൽ പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച ശേഷം സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.
കെ.എസ്.ടി.പിയുടെ റോഡ് നവീകരണത്തിന്റെ ഭാഗമായി പുതുവേലിക്ക് സമീപം വൈക്കം കവലയിൽ നിർമ്മിച്ചിരിക്കുന്ന ട്രാഫിക് സിഗ്‌നൽ സംവിധാനവും മീഡിയനുകളും നിരന്തരം അപകടം സൃഷ്ടിക്കുകയാണ്. അപകടത്തെ തുടർന്ന് തകർന്ന സിഗ്‌നൽ ലൈറ്റുകൾ കഴിഞ്ഞ ആഴ്ചയാണ് പുന:സ്ഥാപിച്ചത്.