dileep-kavya
dileep - kavya

കൊച്ചി: ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ്. 'വിജയദശമി ദിനത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തി' എന്ന ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകർ വിവരമറിഞ്ഞത്.

ഇന്നലെ വെളുപ്പിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് സുഖപ്രസവം. 2016 നവംബർ 25നായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം. അടുത്തിടെ ബേബി ഷവർ ചിത്രങ്ങൾ പുറത്തുവന്നപ്പോഴാണ് കാവ്യ ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. വിവാഹ ശേഷം അഭിനയം നിറുത്തി പൂർണമായി വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കുകയായിരുന്നു കാവ്യ മാധവൻ. ആദ്യവിവാഹത്തിൽ നടി മഞ്ജുവാര്യരിൽ മീനാക്ഷി എന്ന മകൾ കൂടിയുണ്ട് ദിലീപിന്. മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എം. ബി.ബി. എസ് വിദ്യാർത്ഥിനിയാണ്.