award
അയ്യൻകാളി മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 26-ാമത് അയ്യൻകാളി സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം സി.വി. മാധവൻ മാസ്റ്റർ നഗറിൽ (മുൻസിപ്പൽ ലായം കൂത്തമ്പലം) പ്രൊഫ.കെ.വി തോമസ് എം.പി നി​ർവഹി​ക്കുന്നു

തൃപ്പൂണിത്തുറ: അയ്യൻകാളി മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അയ്യൻകാളി സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം മുൻസിപ്പൽ ലായം കൂത്തമ്പലത്തി​ൽ പ്രൊഫ.കെ.വി തോമസ് എം.പി ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസ അവാർഡ് വിതരണം മുൻ കേരള ഹൈക്കോടതി ജസ്റ്റിസ് കെ.തങ്കപ്പൻ നിർവ്വഹിച്ചു .ട്രസ്റ്റ് ചെയർമാൻ എൻ.സി അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു .എം.കെ ഗോപിനാഥൻ സ്വാഗതവും മുൻസിപ്പൽ ചെയർപേഴ്‌സൺ ചന്ദ്രികാ ദേവി, കൗൺസിലർമാരായ കെ.ജി സത്യവൃതൻ ,വി.ആർ വിജയകുമാർ, ട്രസ്റ്റ് ഖജാൻജി കെ.എ വാസു,വയലിൻ വിശ്വംഭരൻ ,ടി.കെ അയ്യപ്പൻ കുട്ടി ,സരസ്വതി ,ഉഷാ സുബ്രഹ്മണ്യൻ ,വി.ടി വിജയൻ എന്നിവർ സംസാരിച്ചു