files
ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് പി.കെ.അശോക് ഉദ്ഘാടനം ചെയ്യുന്നു.

പിറവം:ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പിറവം മേഖലാ സമ്മേളനം ഓണക്കൂർ ഇടയൻ ലെയ്ക്ക് റിസോട്ടിൽ അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ് അശോക് നിർവ്വഹിച്ചു. മേഖല പ്രസിഡന്റ് പി.കെ.സുഗുണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ചഞ്ചൽ രാജ് സംഘടനാ വിശദികരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ബിനോയ് കള്ളാട്ടുകുഴി ,ജില്ലാ ട്രഷറർ ഷാജോ ആലുങ്ക , ജില്ലാ വൈസ്.പ്രസിഡന്റ് സജി മാർവെൽ, ജില്ലാ ജോ. സെക്രട്ടറി റോണി അഗസ്റ്റിൻ മേഖലാ സെക്രട്ടറി അനി എം.എം, ,ട്രഷറാർ ഇൻ ചാർജ് ജോർജ് വർഗീസ് , പിറവം യുണിറ്റ് പ്രസിഡന്റ് സുനിൽ ഷൺമുഖം ,കാക്കൂർ യൂണിറ്റ് പ്രസിഡന്റ് തങ്കപ്പൻ ആരാധന, കൂത്താട്ടുകുളം യൂണിറ്റ് പ്രസിഡന്റ് ബിബിൻ ഗ്രീനിക്സ്, മേഖലാ ജോ :സെക്രട്ടറി പ്രിൻസ് കൂത്താട്ടുകുളം ,മേഖലാ വൈസ് പ്രസിഡന്റ് ജോർജ് വി.ജെ എന്നിവർ സംസാരിച്ചു. പിറവം മേഖലയുടെ നിരീക്ഷകനായി കഴിഞ്ഞ 2 വർഷം സേവനമനുഷ്ഠിച്ച ജില്ല ജോയിൻ സെക്രട്ടറി റോണി അഗസ്റ്റിന് പ്രമുഖ ഛായഗ്രാഹകനും ,മേഖലയിലെ അംഗവുമായ സന്തോഷ് അണിമ മേഖലാ കമ്മിറ്റിയുടെ ഉപഹാരം നൽകി ആദരിച്ചു.

2018-19 വർഷത്തേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജോർജ് വി.ജെ പ്രസിഡന്റ് , അജി.എസ് വൈസ് പ്രസിഡന്റ് , പ്രിൻസ് കൂത്താട്ടുകുളം സെക്രട്ടറി ,അഖിൽ സ്കറിയ ജോ: സെക്രട്ടറി, സുഗുണൻ പി.കെ ട്രഷറാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായി ബിനോയ് കള്ളാട്ടുകുഴി, സജിമാർവെൽ ,ജോർജ് വർഗീസ് ,മേഖലാകമ്മിറ്റി അംഗങ്ങളായി ബിബിൻ ഗ്രീനിക്സ് , ബിജു പൊയ്ക്കാടൻ, ജോബി ഫോട്ടോഫ്ലാഷ്, തങ്കപ്പൻ ആരാധന , മുരളി എൻ.എസ് , അനി. എം.എം ,സനൂപ് ബാലകൃഷ്ണൻ , സുനിൽ ഷണ്മുഖം , എൽദോ ബെന്നി, എന്നിവരെ തിരഞ്ഞെടുത്തു.