aashiq-abu
aashiq abu

കൊച്ചി: മീ ടൂ ആരോപണം നേരിട്ട അലൻസിയർക്കെതിരെ സംവിധായകനും നിർമ്മാതാവുമായ ആഷിഖ് അബു. അലൻസിയറിന്റെ തനിനിറം മനസ്സിലാക്കാതെ ചില സിനിമകളിൽ ഒരുമിച്ച് ജോലി ചെയ്യേണ്ടി വന്നതിൽ ലജ്ജിക്കുന്നുവെന്ന് ആഷിഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അലൻസിയർ പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചുവെന്ന് പെൺകുട്ടികളും ആ ചിത്രങ്ങളുടെ സംവിധായകരും സാക്ഷ്യപ്പെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടു നടക്കുകയാണ് ഇയാൾ. ആരോപണവുമായി എത്തിയ ദിവ്യയ്ക്ക് അഭിവാദ്യം.

ആഷിഖ് നിർമ്മിച്ച മഹേഷിന്റെ പ്രതികാരം എന്ന ചിത്രമാണ് അലൻസിയറിന് സിനിമാ കരിയറിൽ വഴിത്തിരിവായത്.