തോപ്പുംപടി: മുൻ മട്ടാഞ്ചേരി മുൻസിപ്പൽ കൗൺസിലർ കേരളാ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൊച്ചു പള്ളി റോഡ് ജോസഫ് പി. പാലിയത്ത് (86) നിര്യാതനായി. ജി.സി.ഡി.എ അംഗം, റയിൽവേ അഡൈ്വസറി ബോർഡ് അംഗം, കെ.എൽ.സി.എ കൊച്ചി രൂപതാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. മുൻസിപ്പൽ കൗൺസിലർ സ്ഥാനം രാജിവച്ച് കേരളാ കോൺഗ്രസ് പാർട്ടിയുടെ രൂപീകരണത്തിൽ പങ്ക് ചേർന്നു. ദീർഘകാലം പാർട്ടി പള്ളുരുത്തി നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു. ഭാര്യ: ഫെലീഷ്യ (റിട്ട. അദ്ധ്യാപിക). മക്കൾ: സിസ്റ്റർ മേരി ജൂല (ജർമ്മനി), പി.ജെ. ലിയോൺസ് (എൻജിനീയർ, ലണ്ടൻ), ഡോ. പി.ജെ. ഹെർമാൻ (അസി. പ്രൊഫസർ, കാലിക്കറ്റ് സർവ്വകലാശാല). മരുമക്കൾ: മിനി മേരി (അദ്ധ്യാപിക, ലണ്ടൻ), ബബിത (അദ്ധ്യാപിക, അവർ ലേഡി ഒഫ് ഫാത്തിമ, കുമ്പളങ്ങി)