vidhyavinodhini
അശോകപുരം വിദ്യാവിനോദിനി ലൈബ്രറി വയോജന വേദി സംഘടിപ്പിച്ച പ്രകൃതി പഠന യാത്ര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.കെ. അബ്ദുള്ളക്കുട്ടി യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

ആലുവ: അശോകപുരം വിദ്യാവിനോദിനി ലൈബ്രറി വയോജന വേദിയുടെ നേതൃത്വത്തിൽ പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.കെ. അബ്ദുള്ളക്കുട്ടി യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.സി. ജോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എ.എം. കമാൽ, കെ.എ. ഷാജിമോൻ, നിജീഷ് കുമാർ എന്നിവർ സംസാരിച്ചു.

കുട്ടമ്പുഴ, തട്ടേക്കാട്, പൂയംക്കുട്ടി, ഭൂതത്താൻകെട്ട്, ഇടമലയാർ എന്നീ സ്ഥലങ്ങളിലേക്കായിരുന്നു യാത്ര. വയോജനങ്ങൾ തങ്ങളുടെ പ്രായം മറന്ന് കാട്ടിലൂടെ ട്രക്കിംഗ് നടത്തി. പ്രളയത്തിന്റെ ഭാഗമായി സംഭവിച്ച ഉരുൾപൊട്ടലിന്റെ അവശേഷിപ്പുകളും പുഴയിലെ മാറ്റങ്ങളും നേരിട്ട് അനുഭവിച്ചറിഞ്ഞു. വയോജന വേദി ഭാരവാഹികളായ എ.എൻ. രാജമോഹൻ, സോജൻ ജേക്കബ്, അശോകപുരം നാരായണൻ, ടി.എ. അച്ചുതൻ, സരോജം പുഷ്‌ക്കരൻ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.