prakashanam
പെരുമ്പാവൂർ യെസ് പ്രസ് ബുക്‌സ് പ്രസിദ്ധീകരിച്ച പത്തു പുസ്തകങ്ങൾ പ്രകാശനം ചെയ്തപ്പോൾ

പെരുമ്പാവൂർ:യെസ് പ്രസ് ബുക്‌സ് പ്രസിദ്ധീകരിച്ച പത്തു പുസ്തകങ്ങൾ വിദ്യാരംഭദിനത്തിൽ പ്രകാശനം ചെയ്തു.

പ്രശസ്ത നാടകകൃത്ത് ശ്രീമൂലനഗരം മോഹൻ, ജില്ലാ കൗൺസിൽ മുൻ പ്രസിഡന്റും എഴുത്തുകാരിയുമായ മോളി എബ്രഹാം, കഥാകൃത്ത് എം കരീം, പ്രശസ്ത കവികളായ ജയകുമാർ ചെങ്ങമനാട്, ടോം മുളന്തുരത്തി, ഡോ.ബി രാജീവ്, ഡോ.ജെ.കെ.എസ് വീട്ടൂർ, രവിത ഹരിദാസ്, ബാലസാഹിത്യകാരൻമാരായ ഇ വി നാരായണൻ മാസ്റ്റർ, വേണു വാര്യത്ത് എന്നിവരാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. പബ്ലിക്കേഷൻ മാനേജർ ജോളി കളത്തിൽ അദ്ധ്യക്ഷത വഹിച്ചു.

രണ്ടു മന്ത്രങ്ങൾ (ഫരീദ് ജാസ്), കണ്ണാടിയില്ലാത്ത ലോകം (കെ മുരളീധരൻ), ഒരു മീശയുടെ ജനനം (എസ് ബി പണിക്കർ) എന്നീ കഥാസമാഹാരങ്ങൾ കെ.എ നൗഷാദ് മാസ്റ്റർ, പ്രദീപ് എസ്.എസ്, തങ്കച്ചൻ മുടക്കാരിൽ എന്നിവർ ഏറ്റുവാങ്ങി.

അവർ അനന്തരം (ജോസഫ് ഓടക്കാലി), സ്‌നേഹായനം (ഉണ്ണികൃഷ്ണൻ പുലരി), വിവേകാശ്രമം (അനിൽ ബാവു) നാലാം വാതിൽ (ജോർജ് മുകുളത്ത്) എന്നി നോവലുകളുടെ ആദ്യപ്രതി അനുപമാ ദേവസി, ഓമന എൻ സി, എം ജി സുനിൽ കുമാർ, കസ്തൂരി മാധവൻ എന്നിവർ സ്വീകരിച്ചു.

തുന്നോടം (ജോൺ കാഞ്ഞിരത്തുങ്കൽ), ശരവർഷം (കുമാരൻ മാസ്റ്റർ) എന്നി കവിതാ സമാഹാരങ്ങൾ രവീന്ദ്രൻ ചെമ്മനാട്, ജി ആനന്ദകുമാർ എന്നിവർ ഏറ്റുവാങ്ങി. ബാലസാഹിത്യ നോവലായ സൂര്യകിരീടി (സുരേഷ് കീഴില്ലം) ശ്രീദേവി മധു ഏറ്റുവാങ്ങി.

യെസ് പ്രസ് ബുക്‌സ് അഡ്മിനിസ്‌ട്രേഷൻ മാനേജർ രശ്മി വിനോദ് സ്വാഗതവും എക്‌സിക്യൂട്ടി​വ് എഡിറ്റർ സുജിത് ചന്ദ്രൻ നന്ദിയും പറഞ്ഞു.