files

കൊച്ചി: പ്രളയാനന്തര ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് വിദഗ്ദ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രി കനിവ് പാലിയേറ്റീവ് കെയറുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ചേന്ദമംഗലം പാലിയം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പ്. ഡോ. ഫയാസ് അമീൻ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു.. ടി.വി. നിധിൻ അദ്ധ്യക്ഷത വഹിച്ചു.. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. അനൂപ്, ടി.സി. സുധീർ, വേണു കെ.വളപ്പിൽ അഡ്വ.എം. രാജൻ, രഞ്ജിനി അജിത് , ടി.ആർ രാജൻ എന്നിവർ പ്രസംഗിച്ചു. ഡോ. ആന്റണി തോമസ്, ഡോ. ആതിര ഉണ്ണി, ഡോ.ജോസഫ് ഫ്രീമാൻ, ഡോ സി.ജെ. ഗ്ലാഡ്‌സൻ എന്നിവർ രോഗികളെ പരിശോധിച്ച് ചികിത്സ നൽകി.