vipuni
മൂക്കന്നൂർ സ്വയശ്രയ വിപണിയിൽ പുതിയ സംഭരണശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ ഉദ്ഘ ട നം ചെയ്യുന്നു.

അങ്കമാലി: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മൂക്കന്നൂർ സ്വാശ്രയ വിപണിയുടെ വിപുലീകരണത്തിന്റെ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ജയ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

നിലവിൽ ആയിരം ചതുരശ്രീ അടിയുള്ള കെട്ടിടത്തിലാണ് വിപണി പ്രവർത്തിക്കുന്നത്.പ്രവർത്തന സൗകര്യത്തിനായി ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപ വകയിരുത്തി അഞ്ഞൂറ് ചതുരശ്ര അടി വലിപ്പമുള്ള സംഭരണശാലയാണ് നിർമ്മിക്കുന്നത്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് പ്രമോഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കാർഷിക വിപണിയിൽ മൂന്നൂറോളം അംഗങ്ങളുണ്ട്. എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പ്രവർത്തിക്കുന്ന വിപണിയിൽ ആയിരത്തോളം കർഷകരുടെ ഉല്പന്നങ്ങൾ വില്പനയ്ക്കെത്തുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കച്ചവടക്കാരാണ് ലേലംകൊള്ളുന്നത്.