മൂവാറ്റുപുഴ: പ്രളയം പഠിപ്പിച്ച പാഠം എന്ന വിഷയത്തിൽ പോത്താനിക്കാട് പബ്ലിക് ലൈബ്രറിയിലെ യുവതയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. ജില്ലാ പഞ്ചായത്തംഗം കെ.ടി. എബ്രഹാം ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് മനോജ് നാരായണൻ വിഷയം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് ജേക്കബ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോമോൻ വാത്തോലിൽ, സെക്രട്ടറി എം.സി. എൽദോ, അനിൽ എബ്രഹാം, ജിജോ കെ.പൗലോസ്, ലോറൻസ് എബ്രഹാം, ബേബി മഠത്തിക്കുടിയിൽ, സന്തോഷ് അഗസ്റ്റിൻ, വിശ്വനാഥകൈമൾ തുടങ്ങിയവർ പ്രസംഗിച്ചു.