മൂവാറ്റുപുഴ: നിർമ്മല ഹയർസെക്കൻഡറി സ്‌കൂളിൽ സയൻസ്, സോഷ്യൽ സയൻസ്, കണക്ക് എന്നീ വിഷയങ്ങളിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മേളകളുടേയും പ്രദർശനത്തിന്റേയും ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ.ആന്റണി പുത്തൻകുളം നിർവഹിച്ചു. നിർമ്മല കോളേജിലെ മുൻ പ്രൊഫ. തോമസ് ലാസർ മുഖ്യാതിഥിയായിരുന്നു. അദ്ധ്യാപകരായ റീന ജേക്കബ്, ഫ്രെഡി പരേര, ശ്രീക്കുട്ടൻ എന്നിവർ സംസാരിച്ചു.