ayyappa
ശബരിമല കർമ്മ സമിതി ആലുവ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്

ആലുവ: ശബരിമലയിലെ പൊലീസ് അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശബരിമല കർമ്മസമിതി ആലുവ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ നിന്നാരംഭിച്ച മാർച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് അയ്യപ്പഭക്തർ പങ്കെടുത്തു. ആലുവ സബ് ജയിൽ ഗ്രൗണ്ടിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. എം.സി. ഉണ്ണിക്കൃഷ്ണൻ, ബി. സായിഷ്, എ.കെ. ഷാജി, കെ.ജി. ഹരിദാസ്, ശശി തുരുത്ത്, പി.സി. ബാബു, ഷിജു അമ്പാട്ടുകാവ്, എം.ബി. സുധീർ, ലത ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.