rss-pathasajalanam-
പുത്തൻവേലിക്കരയിൽ നടന്ന ആർ.എസ്.എസ് പഥസഞ്ചലനം.

പറവൂർ: ആർ.എസ്.എസിന്റെ 93-ാം ജന്മദിനാഘോഷത്തിന്റെ ഭഗാമായി പറവൂർ മേഖലയുടെ ആഭിമുഖ്യത്തിൽ പുത്തൻവേലിക്കരയിൽ പഥസഞ്ചലനം നടന്നു. വിവേകചന്ദ്രിക സഭാ ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനം ആർ.എസ്.എസ് എറണാകുളം വിഭാഗ് കാര്യകാരി അംഗം എ.കെ. സനൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഖണ്ഡ് സംഘചാലക് ഡോ.ജി. അനിൽകുമാർ, കാര്യവാഹ് എം.എസ്. സുജിത്ത് തുടങ്ങിയവർ സംസാരിച്ചു.