ആലുവ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷണിക്കണമെന്നാവശ്യപ്പെട്ട് കീഴ്മാട് ശ്രീ അയ്യപ്പ അനുഷ്ഠാന സംരക്ഷണ സമിതി നാമജപയാത്ര നടത്തി. കീഴ്മാട് ശ്രീ മൂക്കംകുറിഞ്ഞി ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നാരംഭിച്ച നാമജപയാത്ര ചക്കംകുളങ്ങര, നാലാംമൈൽ, സൊസൈറ്റിപ്പടി വഴി പഞ്ചായത്ത് ജംഗ്ഷനിൽ സമാപിച്ചു. പി.കെ. രാജീവ്, കെ. രഞ്ജിത്കുമാർ, രാജീവ് മുതിരക്കാട്, സുകുമാരൻ നായർ, വി. കെ. മുരളി, ശ്രീകുമാർ, എം.എസ്. ശശി രാജ്, കെ.ആർ. റെജി, ടി. എസ്. ഷാജി, കെ.എ. പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.
എടയപ്പുറത്ത് നാമജപയാത്ര ഇന്ന്
ആലുവ: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പ വിശ്വാസികൾ ഇന്ന് വൈകിട്ട് അഞ്ചിന് എടയപ്പുറത്ത് നാമജപയാത്ര സംഘടിപ്പിക്കും. ഗുരുതേജസ് കവലയിൽ നിന്ന് യാത്ര ആരംഭിച്ച് അമ്പാട്ടുകവല, നേച്ചർ കവല വഴി തിരികെ എടയപ്പുറം കോലാട്ടുകാവ് ക്ഷേത്രത്തിന് മുമ്പിൽ സമാപിക്കും.