മൂവാറ്റുപുഴ: ശബരിമലയിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച്
ശബരിമല കർമ്മസമിതി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്ക് നാമജപയാത്ര നടത്തി. വെള്ളൂർക്കുന്നം മഹാദേവക്ഷേത്രം പരിസരത്ത് നിന്നാരംഭിച്ച യാത്ര നഗരം ചുറ്റി സ്റ്റേഷനുമുന്നിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം ഹിന്ദുഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.പി. അപ്പു ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകളായുള്ള ആചാരങ്ങളെ ലംഘിച്ച് ശബരിമലയെ തകർക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കർമ്മസമിതി നേതാക്കളായ എസ്. സന്തോഷ്‌കുമാർ, കെ.സി. സുനിൽ, കെ.കെ. ദിലീപ്കുമാർ, ടി.കെ. രാജൻ, എ.എസ്. വിജുമോൻ, ടി. ചന്ദ്രൻ, കൗൺസിലർമാരായ അഡ്വ. പി. പ്രേംചന്ദ്, ജയകൃഷ്ണൻനായർ, പ്രമീള ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു.