തൃക്കാക്കര : കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് പാഞ്ഞുകയറി പരിക്കേറ്റ നിർദ്ധന കുടുംബാംഗമായ മഞ്ജു പ്രവീണിന് പുതിയ കട നിർമിച്ചു നൽകി മാതൃകയായി എസ്.എൻ.ഡി.പി യോഗം കാക്കനാട് യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ. ഇന്നലെ കാക്കനാട് മുനിസിപ്പാലിറ്റിക്ക് സമീപം നടന്ന ചടങ്ങിൽ തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ എം.ടി. ഓമന താക്കോൽദാനം നിർവഹിച്ചു. കെ ടി. എൽദോ ആദ്യ വിതരണോദ്ഘാടനം നിർവഹിച്ചു.
യൂണിയൻ കൗൺസിലർ എൽ. സന്തോഷ് , ഉണ്ണി കാക്കനാട് , നഗരസഭ കൗൺസിലർമാരായ ജിജോ ചിങ്ങംതറ. ഷബ്‌ന മെഹർ അലി ,സി.എ. നിഷാദ്, എൻ.കെ. പ്രദീപ്, അഡ്വ. ശിഹാബ്. യൂസഫ്. സ്മിത സണ്ണി, ദിവ്യ പ്രമോദ്, റുഖിയ മുഹമ്മദാലി, ഉമൈബ, കോൺഗ്രസ് നേതാക്കളായ എം.ഒ. വർഗീസ് , ഷാജി വാഴക്കാല, റാഷിദ് ഉല്ലംപിള്ളി. വിനോദ് ഏരൂർ, അഡ്വ .മിഥുൻ, ബി.ഡി.ജെ എസ് നേതാവ് വി.ടി. ഹരിദാസ്, വിനീസ് ചിറക്കപ്പടി, എം.ബി. അഭിലാഷ്, അരുൺ പി ആർ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ഫെബ്രുവരി 18 നാണ് നിയന്ത്രണം വിട്ട ട്രാൻ ബസ് സ്റ്റേഷനറികടയിലേക്ക് പാഞ്ഞു കയറുകയും മഞ്ജുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. അപകടത്തിൽ കട പൂർണമായും തകർന്നു. കേരളകൗമുദി ഏജന്റ് കൂടിയാണ് മഞ്ജു.