mvpa-86
റാക്കാട് ഗവ. യു.പി.സ്‌കൂളിൽ സ്‌കൂൾ പച്ചക്കറിത്തോട്ടം ഒരുക്കുന്നതിന്റെ ഭാഗമായി പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു നിർവഹിക്കുന്നു

മൂവാറ്റുപുഴ: സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി റാക്കാട് ഗവ. യു.പി.സ്‌കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കുന്നതിന്റെ ഭാഗമായി പച്ചക്കറി കൃഷി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു വിത്തുനട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.കെ. ലൈല അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.കെ. സന്തോഷ് സ്വാഗതം പറഞ്ഞു. വാളകം കൃഷി ഓഫീസർ വി.പി.സിന്ധു പദ്ധതി വിശദീകരിച്ചു.ഷീല മത്തായി, സീമ അശോകൻ, എസ്.സുജാതദേവി, കെ.സി. ബിന്ദുമോൾ, ബിനി മക്കാർ തുടങ്ങിയവർ സംസാരിച്ചു.