പറവൂർ : ഗോതുരുത്തിൽ നടന്ന ജില്ലാ സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളും ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊട്ടുവള്ളിക്കാട് എച്ച്.എം. വൈ.എസ് ഹയർ സെക്കൻഡറി സ്കൂളിനേയും പെൺകുട്ടികളുടെ വിഭാഗത്തിൽ നായരമ്പലം എസ്. ജി. ഡി.സിയെയുമാണ് പരാജയപ്പെടുത്തിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ 23 ടീമും പെൺകുട്ടികളുടെ വിഭാഗത്തിൽ 13 ടീമും പങ്കെടുത്തു. ഫാ. ജോൺസ്ൻ റോച്ച സമ്മാനങ്ങൾ വിതരണം ചെയ്തു. സേവ്യർ ലൂയിസ്, ടി.ആർ. ബിന്നി, കെ.വി. സെബാസ്റ്റ്യൻ, എം.ഒ. അജി തുടങ്ങിയവർ സംസാരിച്ചു.