പിറവം: പരുമല സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രത്തിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. വികാരി ഫാ. ഡോ. ടി.പി.ഏലിയാസ് കൊടിയേറ്റി. 26 മുതൽ 28 വരെയാണ് പ്രധാന തിരുന്നാൾ. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ മാത്യൂസ് മാാാർ സേവേറിയോസ് മുഖ്യകാർമികത്വം വഹിക്കും.
26 ന് രാവിലെ 7.30 ന് വിശുദ്ധ കുർബാന , 6ന് സന്ധ്യാപ്രാർത്ഥന, തുടർന്ന് മധ്യസ്ഥ പ്രാർത്ഥന ഫാ.ബ്രിജിത്ത് കെ.ബേബിയുടെ സുവിശേേഷ പ്രസംഗം. 27 ന് രാവിലെ 7.30 ന് വി.കുർബാന, 6 ന് സന്ധ്യാപ്രാർത്ഥന തുടർന്ന് പ്രദക്ഷിണം 28ന് 7.30 ന് പ്രഭാത പ്രാർത്ഥന ,8.30 ന് വിശുദ്ധ കുർബാന വസ്ത്രദാനം, സ്ലീബാ എഴുന്നള്ളിപ്പ്, പ്രദക്ഷിണം ,നേർച്ച. 29 ന് 6ന് പഴയ പഞ്ചായത്ത് കവലയിലെ ചാപ്പലിൽ സന്ധ്യാപ്രാർത്ഥന, ബ്രദർ ഡെനി ഡാനിയേലിന്റെ പ്രസംഗം തുടർന്ന് നേർച്ച 30 ന് ഉച്ചയ്ക്ക് 12ന് പരുമല തീർത്ഥാടകർക്ക് സ്വീകരണം.