തൃപ്പൂണിത്തുറ: ശബരിമലയിലെ ആചാരലംഘനശ്രമം അവസാനിപ്പിക്കുക, അധികാരധാർഷ്ട്യം അവസാനിപ്പിച്ച് ശബരിമലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിനു മുന്നിൽ ഇന്നലെ പുലർച്ചെ മൂന്നുമുതൽ രാത്രി പത്തുവരെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ അഖണ്ഡനാമജപം നടത്തി. വൈകിട്ട് ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് സ്റ്റാച്യു ജംഗ്ഷൻ വരെ നാമജപ പ്രതിഷേധജാഥയും നടന്നു. അയ്യപ്പസമാജം ജില്ലാ സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണൻ, നഗർ സേവാപ്രമുഖ് വാസുദേവൻ, നഗർ സംഘ് ചാലക് പി.കെ. പീതാംബരൻ, ജില്ലാ സമ്പർക്ക് പ്രമുഖ് കെ.വി. സത്യൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് യു. മധുസൂദനൻ, ജഷീർ , യുവമോർച്ച ജില്ലാ സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ, ജനറൽ സെക്രട്ടറി പി.എസ്. രാഹുൽ, എം.എസ്. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.