തൃപ്പൂണിത്തുറ: കുണ്ടന്നൂർ, മരട്,നെട്ടൂർ,തൃപ്പൂണിത്തുറ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നതിൽ പ്രതിഷേധിച്ചും ഉദയംപേരൂർ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. എസ്.എൻ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. ഉപരോധ സമരം മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. നിയോജകകമണ്ഡലം പ്രസിഡന്റ് അഫ്‌സൽ നമ്പ്യാരത്ത് അദ്ധ്യക്ഷത വഹിച്ചു. വിവിധ നേതാക്കൾ സംസാരിച്ചു.