പിറവം: കേന്ദ്രാവിഷ്‌കൃത വികസന, ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ദ്വിദിന ബോധവത്കരണ പരിപാടിയും പ്രദർശനവും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാമ്പാക്കുട ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫീസർ ഇന്ദിര എം.കെ. അദ്ധ്യക്ഷത വഹിച്ചു. ഫീൽഡ് ഔട്ട്‌റീച്ച് ബ്യൂറോ (എഫ്.ഒ.ബി) ഫീൽഡ് എക്‌സിബിഷൻ ഓഫീസർ എൽ.സി. പൊന്നുമോൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.കെ. ഷൈല എന്നിവർ പ്രസംഗിച്ചു. രശ്മിപ്രിയദാസ്, പി.ആർ. വിജയകുമാർ എന്നിവർ ക്ലാസ് നയിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഫീൽഡ് ഔട്ട്‌റീച്ച് ബ്യൂറോയും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്..
|