mvpa-86
കർഷക സംഘം ആവോലി വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക പ്രതിഷേധ കൂട്ടായ്മ കർഷക സംഘം ജില്ലാ വെെസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. വി.കെ. ഉമ്മർ, അഡ്വ. ഷാജു വടക്കൻ, ഷാലി ജയൻ, സണ്ണി പെെലി എന്നിവർ സമീപം

മൂവാറ്റുപുഴ: പ്രളയദുരന്തത്തിൽ കേരളത്തി​നെതി​രായ കേന്ദ്രസർക്കാർ നയത്തിനെതിരെ കർഷക സംഘം ആവോലി വില്ലേജ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.കർഷക സംഘം ജില്ലാ വെെസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ആവോലി വില്ലേജ് പ്രസിഡന്റ് ജോസ് ഇടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ആനിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ. ഉമ്മർ സ്വാഗതം പറഞ്ഞു. സി.പി.എം ലോക്കൽ സെക്രട്ടറി അഡ്വ.ഷാജു വടക്കൻ, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ഷാലി ജയിൻ, സണ്ണി പെെലി, സുനിജിവാകരൻ എന്നിവർ സംസാരിച്ചു.