sabarimala

കൊച്ചി: സുപ്രീംകോടതി ഉത്തരവ് പ്രകാരം ശബരിമല തീർത്ഥാടനത്തിന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നാല് യുവതികൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. എ.കെ മായ, എസ്. രേഖ, ജലജ മോൾ, ജയമോൾ എന്നിവരാണ് ഹർജിക്കാർ.കോടതി വിധി നടപ്പാക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടും സംസ്ഥാനം നടപടി സ്വീകരിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. പൊലീസ് മേധാവിക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. ഭക്തരായ യുവതികൾക്ക് ദർശനത്തിന് പൊലീസ് സംരക്ഷണം അനുവദിക്കണം.കോൺഗ്രസ്, ബി.ജെ.പി പാർട്ടികളും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള, രമേശ് ചെന്നിത്തല, പന്തളം കൊട്ടാരം നിർവാഹക സംഘം, തന്ത്രി കണ്ഠരര് മോഹനരര് തുടങ്ങിയവരാണ് എതിർകക്ഷികൾ. യുവതീ പ്രവേശനത്തെ എതിർത്ത തന്ത്രിക്കെതിരെ നിയമ നടപടിയെടുക്കണം. തന്ത്രിമാർ, പുരോഹിതർ, പന്തളം രാജകൊട്ടാരം അംഗങ്ങൾ തുടങ്ങിയവർ ഭക്തരിൽ നിന്ന് പ്രത്യേകം ദക്ഷിണ വാങ്ങുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.