കൊച്ചി: ചമ്പക്കുളം വടക്കേടത്ത് പരേതനായ വി.വി. തോമസിന്റെ ഭാര്യ മറിയക്കുട്ടി (90) അമേരിക്കയിലെ ഡാളസിൽ വച്ച് നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 9ന് ഡാളസ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: തങ്കച്ചൻ, കുഞ്ഞൂഞ്ഞമ്മ (അഴീക്കൽ), വത്സമ്മ (ചെറുവേലിൽ), ലിസമ്മ (കൊണ്ടോടി തെക്കേക്കര), ലൂസി (പൊടിമറ്റത്തിൽ), പരേതനായ ജോയിച്ചൻ (മാമൂട്), ട്രീസാമ്മ (കല്ലുഴത്തിൽ), സിബിച്ചൻ, ജെസി (പഴേവീട്ടിൽ), റെജി (പാലയ്ക്കാപ്പിള്ളി).