കൊച്ചി: സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ സംഘടനകളിലും പ്രത്യേക സമിതി രൂപീകരിക്കണമെന്ന വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി) സമർപ്പിച്ച ഹർജിയിൽ എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കേരള ഫിലിം ചേമ്പർ ഒഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഒഫ് കേരള(ഫെഫ്‌ക), മലയാളം സിനിമാ ടെക്‌നീഷ്യൻസ് അസോസിയേഷൻ (മാക്ട), കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നിവയ്ക്കാണ് നോട്ടീസ്. താരസംഘടനയായ അമ്മയിൽ സമിതി രൂപീകരിക്കാൻ ഡബ്ല്യു.സി.സി നേരത്തെ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും.