flood-kerala
സപ്പോർട്ട് പാറക്കടവ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രളയബാധിതരായ കുടുംബങ്ങൾക്ക് കിടക്കയും തലയിണയും വിതരണം ചെയ്യുന്നു

കൊച്ചി: സപ്പോർട്ട് പാറക്കടവ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രളയബാധിതരായ കുടുംബങ്ങൾക്ക് കിടക്കയും തലയിണയും വിതരണം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തു അംഗം കെ.വൈ. ടോമി , സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. പ്രകാശൻ, കാളത്തിമേയ്ക്കാട്ടു പരമേശ്വരൻ നമ്പൂതിരി, ആൻഡ്രൂസ് പറമ്പേത്, കെ.ജെ. പരമേശ്വരൻ, കൂട്ടായ്മയുടെ കോ ഓർഡിനേറ്റർ മാരായ ജോബി തോമസ്, കെ.പി. ജോർജ്, അപർണ എസ് എന്നിവർ പങ്കെടുത്തു.

ഒന്നാം ഘട്ടത്തിൽ 106 കുടുംബങ്ങൾക്കാണ് വിതരണം ചെയ്തത്. 26 നിർദ്ധരണരായ കുടുംബങ്ങൾക്ക് 5000 മുതൽ 50000 രൂപ വരെ സാമ്പത്തിക സഹായം വിതരണം ചെയ്തു. പ്രളയത്തിൽ നിന്ന് പാറക്കടവിനെ കൈപിടിച്ചുയർത്താൻ രൂപീകൃതമായ യുവതീയുവാക്കളുടെ കൂട്ടായ്മയാണ് സപ്പോട്ട് പാറക്കടവ്.