mvpa-88
മുഖ്യ മന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനും ബിഎഡ് കോളേജ് അദ്ധ്യാപകരും വിദ്യാർത്ഥികളും കൂടി സ്വരൂപിച്ച് ഒന്നര ലക്ഷം രൂപയുടെ ചെക്ക് യൂണിയൻ പ്രസിഡന്റ് വി.കെ . നാരായണനിൽ നിന്നുംമുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ ഏറ്റുവാങ്ങുന്നു.അഡ്വ. എ.കെ. അനിൽകുമാർ, പി.ആർ. രാജു, പ്രമോദ് കെ. തമ്പാൻ, പി.എൻ. പ്രഭ, നിർമ്മല ചന്ദ്രൻ എന്നിവർ സമീപം .

മൂവാററുപുഴ: മഹാ പ്രളയദുരന്തത്തിൽ ഒരുമയോടെ നിന്നു നേരിട്ട മലയാളി മനസിനെ ഭക്തിയുടെ പേരിൽ തമ്മിലടിപ്പിക്കുന്ന രീതി കേരളത്തിന് ആശാവാഹമാണൊയെന്ന് ചിന്തിക്കണമെന്ന് മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനും ബിഎഡ് കോളേജ് അദ്ധ്യാപകരും വിദ്യാർത്ഥികളും കൂടി സ്വരൂപിച്ച് ഒന്നരലക്ഷം രൂപയുടെ ചെക്ക് യൂണിയൻ പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. തകർന്ന കേരളത്തെ പുനർ നിർമ്മിക്കുവാൻ 40,000 കോടി രൂപയോളം വേണമെന്നാണ് കണക്കാക്കുന്നത്. കേരള പുനർനിമ്മാണത്തിൽ പങ്കാളികളായി മാതൃക കാണിച്ച എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനെയും ബിഎഡ് കോളേജ് അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും അദ്ദേഹം അഭിനന്ദിച്ചു. യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ വി.എൻ. വിജയൻ, പി.ആർ. രാജു, എം.ആർ. നാരായണൻ, ടി.വി. മോഹനൻ, എ.സി. പ്രതാപചന്ദ്രൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ , യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സിനോജ് എം.ആർ എന്നിവർ സംസാരിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ. തമ്പാൻ നന്ദി പറഞ്ഞു.

ചടങ്ങിൽഎസ്. എൻ.ഡി.പി. യോഗം 5014-ാം നമ്പർ മൂവാററുപുഴ നോർത്ത് ശാഖായോഗം സെക്രട്ടറി വി. ചെല്ലപ്പൻ തന്റെ ഒരു മാസത്തെ പെൻഷൻ തുകയായ 30,000 രൂപയുടെ ചെക്ക് ഗോപി കോട്ടമുറിക്കലിനെ ഏൽപ്പിച്ചു. ശാഖാ പ്രസിഡന്റ് ഇ.പി. സാബു, വെെസ് പ്രസിഡന്റ് എം.കെ. ദിലീപ്കുമാർ, ശാഖാ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.