കാലടി: കാഞ്ഞൂർ ശ്രീഭൂതപുരം ഹിദായത്തുൽ ഇസ്ലാം മദ്രസ പി.ടി.എ സംഘടിപ്പിച്ച മാതൃസംഗമവും കുട്ടികളുടെ മാഗസിൻ പ്രകാശന കർമ്മവും കൊച്ചി മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എസ്. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി എൻ.ഇ. ജലാൽ, പ്രധാന അദ്ധ്യാപകൻ എം.കെ. ഷക്കീർ, അബ്ബാസ് സ്വലാഹി, അയൂബ് എടവനക്കാട്, സജ്ജാദ് ഫാറൂഖി എന്നിവർ പങ്കെടുത്തു.