ആലുവ: ശബരിമല വിഷയത്തിൽ ബി.ജെ.പിയും കോൺഗ്രസും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി.) സംസ്ഥാന സമിതി അംഗം മനോജ് ഗോപി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ആലുവയിൽ സംഘടിപ്പിച്ച സായാഹ്ന ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി കെ.ജെ. സോഹൻ ഉദ്ഘാടനം ചെയ്തു. ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് ജോണി മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എ. ടോമി, റോയി ബി. തച്ചേരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജെയ്‌സൻ പാനികുളങ്ങര, അബ്ദുൾ കലാം ആസാദ്, ജോയി മൂക്കന്നൂർ, എം.കെ. സുരേഷ്, കെ.കെ. മോഹനൻ, വാവച്ചൻ തോപ്പിൽകുടി, പി.കെ. ജോസഫ് , കെ.എ. മായിൻകുട്ടി , പി.സി. ചാക്കോ മാർഷൽ എന്നിവർ സംസാരിച്ചു.