തൃക്കാക്കര: ഭവൻസ് വരുണ വിദ്യാലയത്തിൽ നടന്ന ഓൾകേരള സി.ബി.എസ്.ഇ ക്ലസ്റ്റർ II വോളിബാൾ ടൂർണമെന്റിൽ 19 വയസിൽ താഴെയുള്ള ആൺ കുട്ടികളുടെ വിഭാഗത്തിലും 17 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലും ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌കൂൾ ജേതാക്കളായി. അടുത്ത മാസം പഞ്ചാബിലും ഹരിയാനയിലും നടക്കുന്ന അഖിലേന്ത്യാ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഇരു ടീമുകളും യോഗ്യത നേടി.