വേങ്ങൂർ: വേങ്ങൂർ പഞ്ചായത്ത് പത്താം വാർഡ് വക്കുവള്ളിയിൽ ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ടം ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ഷാജി നിർവഹിച്ചു. കൊച്ചിൻ കോർപ്പറേഷന്റെ ഫണ്ടുപയോഗിച്ച് 58 വീടുകളുടെ നിർമാണമാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്. ഒന്നാം ഘട്ടത്തിലുള്ള 64 വീടിന്റെ പണി നടന്നുവരുന്നു. ഒന്നര സെന്റ് മുതൽ ഏഴ് സെന്റ് വരെയാണ് ഭൂമി കൊടുത്തിട്ടുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതി ബിജു, സ്ഥിരം സമിതി അദ്ധ്യക്ഷ അമ്പിളി ജോൺ, ഫാ. തോമസ് വർഗീസ് എന്നിവർ സംസാരിച്ചു.