മൂവാറ്റുപുഴ: നാഷണൽ സർവീസ് സ്‌കീം വാളണ്ടിയർമാർക്കായി ഹിമാചൽപ്രദേശിൽ നടത്തുന്ന ദേശീയ സാഹസികക്യാമ്പിലേക്ക് എറണാകുളം ജില്ലയുടെ പ്രതിനിധിയായ ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ് സ്‌കൂളിലെ രണ്ടാംവർഷ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് വിദ്യാർത്ഥി എൽസൺ കെ റോയി യാത്രതിരിച്ചു. യാത്രഅയപ്പ് സമ്മേളനം പി.ടി.എ പ്രസിഡന്റ് പി.ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റോണി മാത്യു, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, ഡോ. അബിത രാമചന്ദ്രൻ, പൗലോസ്. ടി,, കൃഷ്ണപ്രിയ, ബദരിയ പി.എസ്, വിനോദ് ഇ.ആർ, ശ്രീകല ജി, അനിത കെ.സി തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത പത്ത് വിദ്യാർത്ഥികളിൽ ഒരാളാണ് എൽസൺ. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഡയറക്ടറേറ്റ് തലത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ ഈസ്റ്റ് മാറാടി ഗവ. സ്‌കൂളിന് ഇത് മറ്റൊരു പൊൻതൂവലാണ്.