മൂവാറ്റുപുഴ: പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ആവിഷ്‌കരിച്ച കടാതിമുറിക്കല്ല് 130 ബൈപ്പാസ് റോഡിന്റെ നിർമ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുറിക്കല്ല് പാലത്തിൽ മുട്ടിൽ ഇഴയൽ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിം മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് റഫീക്ക്, രതീഷ് ചങ്ങാലിമറ്റം, നഗരസഭാ പ്രതിപക്ഷ നേതാവ് അബ്ദുൾ സലാം, കൗൺസിലർമാരായ കെഎസ്. ജയകൃഷ്ണൻ നായർ, ജിനു ആന്റണി, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാൻ മുഹമ്മദ്, എം.സി. വിനയൻ, റംഷാദ് റഫീക്ക്, സൽമാൻ ഓലിക്കൽ, റഫീക്ക് പൂക്കടശേരി, ജിജോ പാപ്പാലി, അമൽ ബാബു, പി.പി. സാജു, ടി.എ.രാജു, ഫൈസൽ വടക്കേനേടത്ത് എന്നിവർ പ്രസംഗിച്ചു.