പെരുമ്പാവൂർ: മുല്ലപ്പെരിയാർ പ്രക്ഷോഭസമിതി കുന്നത്തുനാട് താലൂക്ക് കൺവെൻഷൻ അഡ്വ. ജോസ് കുറ്റിയാനി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അഹമ്മദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഡ്വ. ജേക്കബ് പുളിക്കൽ, ട്രഷറർ ജമാൽ മേത്തർ, ജില്ലാ ചെയർമാൻ അഹമ്മദ് തോട്ടത്തിൽ, എറണാകുളം ജില്ലാ കൺവീനർ ടി.പി. ബാബു, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജയൻ ജേക്കബ്, ജയ്‌സൺ പൂക്കുന്നേൽ, മേരി ആർ. പൈ, ജില്ലാ കമ്മിറ്റി അംഗം ജോബിൻ തണ്ണിക്കോട്ട് എന്നിവർ സംസാരിച്ചു.