പറവൂർ:കോൺഗ്രസ് ദേശീയപ്രസിഡന്റ് രാഹുൽഗാന്ധി വാഗ്ദാനം ചെയ്ത വീടിന് വി ഡി സതീശൻ എം.എൽ. എ തറക്കല്ലിട്ടു.തേലത്തുരുത്ത് നികത്തുംതറ സജീവനാണ് വീട് നിർമ്മിച്ചുനൽകുന്നത്. പറവൂർ നിയോജകമണ്ഡലത്തിലെ തേലത്തുരുത്ത് കേരള ഓഡിറ്റോറിയത്തിലെ ക്യാമ്പ് സന്ദർശിക്കാനെത്തിയ രാഹുൽഗാന്ധി സമീപത്തെ സജീവന്റെ വീടും സന്ദർശിച്ചിരുന്നു. ജീർണിച്ച് അപകടനിലയിലായിരുന്നു വീട്. ഒപ്പമുണ്ടായിരുന്ന വി ഡി സതീശൻ എം.എൽ. യോടാലോചിച്ച് വീട് നിർമ്മിച്ചുനൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.നിർമാണച്ചുമതല എം. എൽ.എയെ ഏൽപ്പിക്കുകയും ചെയ്തു.അഞ്ചു ലക്ഷം രൂപ ചെലവിൽ രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയുമടങ്ങുന്നതാണ് വീട്. രണ്ട് മാസത്തിനകം പണിപൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന് എം.എൽ. എ പറഞ്ഞു. ഡി സി സി ജനറൽ സെക്രട്ടറി എം. ടി ജയൻ,പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ.പഞ്ചായത്ത് പ്രസിഡന്റുമാരായ പി വി ലാജു, ഫ്രാൻസിസ് തറയിൽ, കാർഷിക വികസന ബാങ്ക് ഡയക്ടർ ടി. എ നവാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി അംബുജാക്ഷൻ, പഞ്ചായത്ത് അംഗങ്ങളായ വി. എസ് അനിക്കുട്ടൻ,പി. കെ ഉല്ലാസ്,കെ. എ ബിജു,സി. പി. എം നേതാക്കളായ പി ഒ സുരേന്ദ്രൻ,കെ. കെ ശശിധരൻ,എം. കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ സംബന്ധിച്ചു.