snehathanal
ചിറ്റേത്തുകര ഹോം ഒഫ് ഫെയ്ത്ത് അഗതിമന്ദിരത്തിലെ ഭിന്നശേഷിയുള്ള രോഗബാധിതനായ കുട്ടിയെ ഡോ. ജോസഫ് ഫ്രീമാൻ,​ നഴ്സിംഗ് സൂപ്രണ്ട് ആനി മാത്യു എന്നിവർ പരിശോധിക്കുന്നു

കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ കാക്കനാട് ചിറ്റേത്തുകര ഹോം ഒഫ് ഫെയ്ത്ത് അഗതി മന്ദിരത്തിലെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് മരുന്നും ചികിത്സയും നൽകി. മെഡിക്കൽ ഓഫീസർ ഡോ. ജോസഫ് ഫ്രീമാൻ, നഴ്സിംഗ് സൂപ്രണ്ട്, അഗതി മന്ദിരത്തിലെ സിസ്റ്റർ മാൻസി, സിസ്റ്റർ അനില ജെൻസ്, മിനി, പ്രവീണ എന്നിവരും പങ്കെടുത്തു.