raya
രായമംഗലം പഞ്ചായത്തിൽ നടപ്പാക്കുന്ന ശ്രദ്ധ ആരോഗ്യ സുരക്ഷാപദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സൗമിനിബാബു ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പുംപടി: രായമംഗലം പഞ്ചായത്തിൽ ഇന്നസെന്റ് എം.പിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ശ്രദ്ധ ആരോഗ്യ സുരക്ഷാപദ്ധതിക്ക് തുടക്കം. ആശാ പ്രവർത്തകർ വീടുകളിൽ നേരിട്ടെത്തി ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് പരിശോധന നടത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യും. 30 വയസ് പൂർത്തിയായവർക്കാണ് പരിശോധന. ഓരോരുത്തരുടെയും ആരോഗ്യ വിവരങ്ങൾ ശേഖരിച്ച് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കൈമാറും. ആരോഗ്യ വകുപ്പിന്റെയും കൊച്ചി ബി.പി.സി.എൽന്റെയും നേതൃത്വത്തിൽ പരിശോധനക്കാവശ്യമാായ ഉപകരണങ്ങൾ പഞ്ചായത്തിന് ലഭ്യമാക്കി. പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സൗമിനിബാബു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി.ടി.ജോതിഷ്‌കുമാർ, ഷൈബി രാജൻ, എൽസി പോൾ, എൽദോ മാത്യു, രാജൻ വർഗീസ്, അനസ്, അനിൽ, മേരി പൗലോസ്, ഐസക് തുരുത്തിയിൽ, ശോഭന ഉണ്ണി, പി.എ. സേതുരാജ് എന്നിവർ സംസാരിച്ചു.