ആലുവ: വിദ്യാർത്ഥികളെ ഹിന്ദി ഭാഷയിലേക്ക് ആകർഷിക്കുവാൻ 'സുരീലി ഹിന്ദി' പദ്ധതി തുടങ്ങി. കഥ, കവിത, നാടകം, അഭിനയം എന്നീ സാഹിത്യ കലാരൂപങ്ങളിലൂടെ ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സമഗ്ര ശിക്ഷ അഭിയാൻ ആലുവ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചത്. ആലുവ ഉപജില്ലയിലെ വിഭ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ആലുവ ബി.ആർ.സി അധ്യാപക പരിശീലകൻ കെ.എൻ. സുനിൽകുമാർ, ക്ലസ്റ്റർ കോ ഓർഡിനേറ്റർ എൻ.എ. നസീം എന്നിവരാണ് ക്ലാസ് നയിക്കുന്നത്.